Your Image Description Your Image Description

തൃശ്ശൂര്‍: സാധാരണക്കാരെ സഹായിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.

സര്‍ക്കാര്‍ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ഭരണത്തിന്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടല്‍ പുറമ്പോക്കിലെ കടലിന്റെ ഉയര്‍ന്ന തിരമാലയില്‍ നിന്നും 3.017 മീറ്ററിന് അകത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കാന്‍ നിയമ തടസ്സമുണ്ട്. എന്നാല്‍ അതിനു പുറത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി പട്ടയം കൊടുക്കാന്‍ പറ്റാത്ത 1902 നഗറുകളിലെ ഇരുപത്തിയെട്ടായിരത്തിലധികം ആളുകളെ 2025ല്‍ തന്നെ ഭൂമിയുടെ ഉടമകളാക്കാന്‍ കഴിയുന്നവിധത്തലുള്ള ചട്ടഭേദഗതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *