Your Image Description Your Image Description

ചെന്നൈ: ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്‌ജിയാണ് രാമസുബ്രഹ്‌മണ്യൻ.

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു രാമസുബ്രഹ്‌മണ്യനെ നിയമിച്ചത്.

1958 ജൂൺ 30-ന് മന്നാർഗുഡിയിലാണ് രാമസുബ്രഹ്‌മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജിൽനിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളേജിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. നേരത്തെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്‌ജിയായിരുന്നു. 2023 ജൂൺ 29-നാണ് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കൽ വിഷയത്തിൽ വിധി പ്രസ്‌താവിച്ച ബെഞ്ചിൽ അംഗമായിരുന്നു രാമസുബ്രഹ്‌മണ്യൻ.

Leave a Reply

Your email address will not be published. Required fields are marked *