Your Image Description Your Image Description
തൃശ്ശൂർ: ഗ്രാമദർശ് ഇന്റഗ്രേറ്റഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (GIS) ഇസാഫ് ഫൗണ്ടേഷനും ബോൺ നത്താലെയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർഫെസ്റ്റ് 2024 ഡിസംബർ 26 മുതൽ 31 വരെ ചരിത്രമുറങ്ങുന്ന തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ നടക്കും. ആറു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും രുചി വിഭവങ്ങൾ കൊണ്ടുമാണ് ശ്രദ്ധേയമാവുക.
ആസ്വാദനത്തിനു വേണ്ടിയുള്ള ഒരു കാർണിവൽ മാത്രമല്ല ഹാർഫെസ്റ്റ്, ചെറുകിട സംരംഭകരെ  പ്രോത്സാഹിപ്പിക്കൽ,  കാർഷികോൽപാദന സംഘങ്ങളെ പിന്തുണയ്ക്കൽ എന്നിവയ്ക്കൊപ്പം   കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും കൂട്ടായ്മയെയും ഉയർത്തി കാട്ടുന്നത് കൂടിയാണ് ഇത്.
 സുസ്ഥിരവും സമഗ്രവുമായ  വികസനം ഉറപ്പാക്കുക, എല്ലാവർക്കും ഒത്തു ചേരാൻ സാധിക്കുന്ന സുരക്ഷിതവും കുടുംബസൗഹൃദവുമായ ഇടം ഒരുക്കി സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന ഇസാഫിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഹാർ ഫെസ്റ്റ് 2024 എന്ന് സെഡാർ റീട്ടെയ്ൽ എം.ഡി അലോക് പോൾ തോമസ് പറഞ്ഞു.
ഷോപ്പിങ്ങ് സോണുകൾ, മ്യൂസിക് ലൈവ് പെർഫോർമൻസ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഗെയിം സോൺ, അമ്യൂസ്മെൻ്റ് പാർക്ക്, സ്ട്രീറ്റ് മാജിക് തുടങ്ങിയ പരിപാടികൾ കാർണിവല്ലിൻ്റെ ഭാഗമായിരിക്കും. വിധു പ്രതാപ്, ആര്യ ദയാൽ എന്നീ ഗായകരും തൈക്കുടം ബ്രിഡ്ജ്, തേക്കിൻകാട്  തുടങ്ങിയ പ്രശസ്ത ബാൻഡുകൾ പങ്കെടുക്കുന്ന സംഗീത പരിപാടികളും കാർണിവല്ലിൽ അരങ്ങേറും. ഒരു ലക്ഷത്തോളം ആളുകൾ കാർണിവല്ലിൽ പങ്കെടുക്കാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യവ്യാപകമായി നബാർഡിൻ്റെ  നേതൃത്വത്തിൽ നടക്കുന്ന  തരംഗ് ആഘോഷങ്ങളുടെ ഭാഗമായുള്ള മേളയും കാർണിവല്ലിലുണ്ടായിരിക്കും.  ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ ഉത്പന്നങ്ങൾ ആവും  ഈ മേളയിൽ ഉണ്ടാവുക. മാർക്കറ്റിംഗ് അവസരങ്ങൾ ഒരുക്കി കൊടുത്തുകൊണ്ട്  വിൽപ്പന വർധിപ്പിക്കാനും കർഷകരും  ഉപഭോക്താക്കളും  തമ്മിൽ നേരിട്ടുള്ള ബന്ധം  ശക്തിപ്പെടുത്താനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ സെഡാർ റീട്ടെയ്ൽ എം.ഡി അലോക് പോൾ തോമസ്, ബോൺ നത്താലെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായ ഫാ. സിംസൺ ക്രമേൽ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാർക്കറ്റിങ് വിഭാഗം മേധാവി ശ്രീകാന്ത് സി.കെ, ബോൺ നത്താലെ ചീഫ് കോർഡിനേറ്റർ ജോജു മഞ്ഞില,  സെഡാർ റീട്ടെയ്ൽ വൈസ് പ്രസിഡന്റ് മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *