Your Image Description Your Image Description

ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ അതിഥി താരമായെത്തിയതിന് പിന്നാലെ ദ ഗോട്ടിന്റെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയൻ വേഷമിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ ഇക്കാര്യത്തിൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു.

ഒരു അഭിമുഖത്തിലാണ് വെങ്കട് പ്രഭു തന്റെ മനസ് തുറന്നത്. ശിവകാര്‍ത്തികേയനുമായി എനിക്ക് ഒരു കമിറ്റ്‍മെന്റുണ്ടായിരുന്നു. അത് പക്ഷേ നിര്‍മാതാക്കളായ എജിഎസുമായിരുന്നു. ദ ഗോട്ടില്‍ അത് അവസാനിച്ചു. എന്നാല്‍ മുന്നേ സത്യജ്യോതി ഫിലിംസുമായും തനിക്ക് കമിറ്റ്‍സ്‍മെന്റുണ്ട്. അതില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തായാലും ശിവകാര്‍ത്തികേയൻ വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ വൻ വിജയമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷയും.

 

Leave a Reply

Your email address will not be published. Required fields are marked *