Your Image Description Your Image Description

ഹരിപ്പാട്: സബർമതി സ്പെഷ്യൽ സ്കൂളിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി ജെ കുര്യൻ കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

സബർമതി രക്ഷാധികാരി എം. എൽ. എ രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർത്തോമ സഭ മുൻ അൽമായ ട്രസ്റ്റി അഡ്വ.വർഗ്ഗീസ് മാമൻ മുഖ്യ അതിഥി ആയിരുന്നു. സത്യം സർവ്വീസ് സൊസൈറ്റി ചെയർമാൻ ഡോ.സി വി വടവന,നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി. ഗാനരചയിതാവ് ചിങ്ങോലി ദേവദാസ്,സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ,കലാമണ്ഡലം നീതു കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സബർമതി ചെയർമാർ ജോൺ തോമസ്,സി.ഇ.ഒ എസ് ദീപു, ഷംസുദീൻ കായിപ്പുറം,രോഹിത് ചെന്നിത്തല,പ്രിൻസിപ്പൾ എസ് ശ്രീലക്ഷ്മി,സി പ്രസന്നകുമാരി, അബാദ് ലുത്ഫി,ഗിരീഷ് സുകുമാരൻ,പി പി ചന്ദ്രൻമാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *