Your Image Description Your Image Description

തിരുവനന്തപുരം: ഗൗതം ഗംഭീറിനെ കുറിച്ചും അദ്ദേഹം നല്‍കിയ പിന്തുണയെ കുറിച്ചും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ .

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ യുട്യൂബ് ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

ഗൗതമയെ കുറിച്ച് സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ
“അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍, ഞാന്‍ ഡ്രസിംഗ് റൂമിലുണ്ടായിരുന്നു. എനിക്ക് സവിശേഷമായ കഴിവുണ്ടെന്നും അതെനിക്ക് അറിയാമെന്നും വേണ്ടത്ര പിന്തുണ ലഭിക്കുമെന്നും അദ്ദേഹം എനിക്ക് ഉറപ്പ് തന്നു. ക്രീസിലെത്തിയ, ഇഷ്ടമുള്ളത് പോലെ കളിക്കൂവെന്നാണ് ഗംഭീര്‍ എന്നോട് പറഞ്ഞത്. അത്തരത്തിലുള്ളൊരു ആശയവിനിമയമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്.” സഞ്ജു പറഞ്ഞു.എന്നാല്‍ തന്റെ തുടക്കം നന്നായില്ലെന്നും സഞ്ജു പറഞ്ഞു. ”എന്നാല്‍ ചില മത്സരങ്ങളിള്‍ ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ സമ്മര്‍ദ്ദിലായി. വലിയ പിന്തുണ നല്‍കുന്ന ഒരു കോച്ചുണ്ടായിട്ടും എനിക്കാന്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഫോമിലേക്ക് തിരിച്ചെത്തണമെന്ന് ഞാന്‍ സ്വയം പറഞ്ഞ് ബോധിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ട് പിന്നീട് പലതും നടന്നു. എനിക്ക് സ്‌കോര്‍ നേടുന്നത് തുടരണം, രാജ്യത്തിന് വേണ്ടി വിജയങ്ങള്‍ നേടണം.”

ഗംഭീറുമായി തുടക്കം മുതല്‍ വലിയ ബന്ധമാണെന്നും സഞ്ജു പറഞ്ഞു. ”എനിക്ക് ഗംഭീറുമായിട്ട് കരിയറിന്റെ തുടക്കം തൊട്ട് വലിയ ബന്ധമുണ്ട്. എന്റെ ആദ്യത്തെ ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു. എനിക്ക് 14 വയസുള്ളപ്പോള്‍ അവര്‍ എന്നെ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 17-ാം വയസില്‍ സീനിയര്‍ ടീമിലേക്ക് വിളിച്ചു. ആ വര്‍ഷം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടി.” സഞ്ജു കൂട്ടിചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *