Your Image Description Your Image Description

അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് അടുത്ത തലമുറ കോംപസ് എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ അടുത്ത തലമുറ ജീപ്പ് കോംപസിൻ്റെ നിർമ്മാണം 2025 ൽ ആരംഭിക്കുമെന്നും ആദ്യം ഇറ്റലിയിൽ വിൽപ്പനയ്‌ക്കെത്തും എന്നുമാണ് പുതിയ വിവരങ്ങൾ.

അടുത്ത വർഷം മാത്രം ഇറ്റലിയിലെ പ്രാദേശിക പ്രവർത്തനങ്ങളിൽ ഏകദേശം 2.1 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന്ജീപ്പിന്‍റെ മാതൃകമ്പനിയായ സ്റ്റെല്ലാൻ്റിസ് പ്രഖ്യാപിച്ചു. ആൽഫ റോമിയോയുടെ അടുത്ത തലമുറ കോമ്പസിൻ്റെയും മറ്റ് മൂന്ന് മോഡലുകളുടെയും നിർമ്മാണത്തിനായി നിക്ഷേപം ഉപയോഗിക്കും.

പുതിയ തലമുറ ജീപ്പ് കോമ്പസ് ബ്രാൻഡിൻ്റെ മെൽഫി പ്ലാൻ്റിൽ (ഐടിഎ) നിർമ്മിക്കും. ഗോയാനയിൽ (GO) നിർമ്മിക്കുന്ന നിലവിലെ തലമുറ ഉപയോഗിക്കുന്ന സ്മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിന് പകരം ഇത് STLA മീഡിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ STLA പ്ലാറ്റ്‌ഫോം നിലവിൽ പ്യൂഷോ 3008, ഒപെൽ ഗ്രാൻഡ്‌ലാൻഡ് എന്നിവ ഉൾപ്പെടെയുള്ള പുതിയ മോഡൽ കാറുകൾക്ക് അടിവരയിടുന്നു. ഐസിഇ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെ വിവിധ തരം എഞ്ചിനുകൾ ഉൾക്കൊള്ളാൻ ഈ ആർക്കിടെക്ചറിന് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.

പുതിയ തലമുറ കോമ്പസിൻ്റെ വിശദാംശങ്ങൾ ജീപ്പ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇിതന് കൂടുതൽ വലിപ്പം ലഭിക്കും എന്നും ക്യാബിനിനുള്ളിൽ കൂടുതൽ ഇടം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ മോഡുലാർ പ്ലാറ്റ്‌ഫോമിന് 4.3 മുതൽ 4.9 മീറ്റർ വരെ നീളവും 2.7 മുതൽ 2.9 മീറ്റർ വരെ വീൽബേസും ഉള്ള വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. നിലവിലുള്ള മോഡലിന് 4.4 മീറ്റർ നീളവും 2.63 മീറ്റർ വീൽബേസും ഉണ്ട്. അടുത്ത തലമുറ ജീപ്പ് കോംപസിന് നീളമുള്ള വീൽബേസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടുതൽ യാത്രക്കാർക്കും ലഗേജിനും ഇടം നൽകാൻ ജീപ്പിനെ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ പുതിയ ജീപ്പ് കോംപസ് ഇന്ത്യൻ വിപണിയിൽ എത്തുന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഒന്നും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *