Your Image Description Your Image Description

ഒരായുഷ്കാലം കൊണ്ട് മനുഷ്യന് സമ്പാദിക്കാവുന്നതിലും എത്രയോ അധികമായി സ്വത്ത് കൈവശം ഉണ്ടായിരുന്ന ഒരു ചക്രവർത്തിനി പുരാതനകാലത്ത് ജീവിച്ചിരുന്നു. താങ് രാജവംശത്തിലെ ശക്തയായ നേതാവായിരുന്ന അവരുടെ പേര് വു സെറ്റിയാൻ എന്നായിരുന്നു. ഇന്ന് നമുക്കറിയാവുന്ന മുകേഷ് അംബാനി, ഇലോൺ മസ്‌ക്, ജെഫ് ബെസോസ് തുടങ്ങിയ ശതകോടീശ്വരന്മാരെക്കാളും മുൻപേ തന്നെ അതിസമ്പന്നയായ സ്ത്രീയായിരുന്നു അവർ.

ടാങ് രാജവംശത്തിൽ (എ.ഡി. 618 -907) എഡി 690 മുതൽ 705 വരെയാണ് വു സെറ്റിയാൻ അധികാരത്തിലിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം അവരുടെ ആസ്തി ഏകദേശം 16 ട്രില്യൺ യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. പുരാതന ചരിത്രം പരോശോധിച്ചാൽ ഒരാൾക്ക് നേടാവുന്നതിന്റെ അങ്ങേയറ്റം സൗഭാഗ്യങ്ങൾ അവർക്ക് ലഭിച്ചു എന്ന് പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ, അവരുടെ സ്വാധീനം രാഷ്ട്രീയം, വ്യാപാരം, സാംസ്‌കാരിക വികസനം തുടങ്ങിയ പല മേഖലകളിൽ വ്യാപിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഭരണം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സഖ്യങ്ങൾ സുരക്ഷിതമാക്കുന്നതിനും പാരമ്പര്യം ഉറപ്പിക്കുന്നതിനുമായി വു സെറ്റിയാൻ അവരുടെ സമ്പത്തിനെ വിനിയോഗിച്ചു. അങ്ങേയറ്റം കൗശലക്കാരിയും ബുദ്ധിമതിയും തന്ത്രശാലിയുമായ ഭരണാധികാരിയാണ് ചരിത്രകാരന്മാർ വു സെറ്റിയാനെ വിശേഷിപ്പിക്കുന്നത്. തന്റെ സ്വാധീനമുറപ്പിക്കാനായി അവർ ഭരണകാലഘട്ടത്തിൽ പല ക്രൂരതകളും പ്രയോഗിച്ചതായും പറയപ്പെടുന്നു. എന്നിരുന്നാലും സെറ്റിയാന്റെ ഭരണനേതൃത്വം ടാങ് രാജവംശത്തിന് വലിയ രീതിയിൽ നേട്ടങ്ങൾ കൊണ്ടുവരുവാൻ കാരണമായി. തന്റെ 15 വർഷത്തെ ഭരണത്തിൽ അവർ കൈവരിച്ച സുപ്രധാന നേട്ടമായി കണക്കാക്കേണ്ടത് ചൈനീസ് സാമ്രാജ്യം മദ്ധ്യേഷ്യയിലേക്ക് വ്യാപിപ്പിക്കാനടക്കം അവർക്ക് കഴിഞ്ഞു എന്നതാണ്. വു സെറ്റിയാന്റെ ഭരണത്തിന് കീഴിൽ പല മേഖലകളിലും ചൈനയ്ക്ക് അഭിവൃദ്ധി നേടാനായി കഴിഞ്ഞുവെന്ന നിലയിൽ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *