Your Image Description Your Image Description

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ദർശന. ഇപ്പോൾ ഇതാ തന്റെ പ്രണയ വിവാഹത്തിന്റെ അഞ്ചാം വാർഷികത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആ ദിവസം ഭർത്താവ് നൽകിയ സർപ്രൈസ് ആയിരുന്നു താരത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്.

ദര്‍ശന ലൊക്കേഷനിലേക്ക് പോയതിനാല്‍ മോന്റെ കാര്യങ്ങളെല്ലാം ചെയ്ത് അവനെ സ്‌കൂളിലേക്ക് വിട്ടത് അനൂപായിരുന്നു. വെഡ്ഡിംഗ് ആനിവേഴ്‌സറിയായതിനാല്‍ ഭാര്യയ്‌ക്കൊരു സര്‍പ്രൈസ് ഗിഫ്റ്റ് സെറ്റാക്കുന്നുണ്ട്. അതേക്കുറിച്ചും അനൂപ് സംസാരിച്ചിരുന്നു. മനോഹരമായൊരു ഫോട്ടോ ഫ്രെയിമായിരുന്നു അനൂപ് സെറ്റാക്കിയത്.

അജുവും അമ്മയ്ക്കായൊരു ഗിഫറ്റ് സെറ്റാക്കിയിരുന്നു. ലൊക്കേഷനിലേക്ക് ഞങ്ങള്‍ ചെല്ലുന്നുണ്ടെന്ന് അവള്‍ക്കറിയില്ല. ഷൂട്ട് വീടിന് പുറത്തായതിനാല്‍ പെട്ടെന്ന് ഞങ്ങളെ കണ്ടിരുന്നുവെന്നും അനൂപ് പറയുന്നുണ്ട്. ഷൂട്ട് നേരത്തെ കഴിഞ്ഞാല്‍ സിനിമയ്ക്ക് പോവാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കേക്ക് കട്ടിംഗിനെക്കുറിച്ചോ, സര്‍പ്രൈസിനെക്കുറിച്ചോ അവള്‍ക്കറിയില്ല. ഷൂട്ട് കഴിഞ്ഞതോടെ എല്ലാവരും കേക്ക് കട്ടിംഗിനായി ഒന്നിച്ചിരുന്നു. അതിന് ശേഷമായിരുന്നു അനൂപ് ഗിഫ്റ്റ് നല്‍കിയത്.

ഇന്നത്തെ ദിവസം മറക്കാനാവുന്നതല്ല, ചെറിയ സര്‍പ്രൈസ് പോലും എനിക്ക് വലിയ കാര്യമാണ്. ഇതെന്നെ ശരിക്കും ഞെട്ടിച്ചു. വീഡിയോയുടെ താഴെ വരുന്ന കമന്റുകളെല്ലാം ഞാന്‍ വായിക്കാറുണ്ട്. ഷൂട്ടൊക്കെയായി തിരക്കിലായത് കൊണ്ടാണ് വീഡിയോ വൈകുന്നതെന്നുമായിരുന്നു ദര്‍ശന പറഞ്ഞത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ദര്‍ശനയ്ക്കും അനൂപിനും ആശംസകള്‍ അറിയിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *