Your Image Description Your Image Description

ഏലാപ്പുഴ : ക്രിസ്തുമസ് വിപണിയില്‍ അവശ്യസാധനങ്ങളുടെ കമ്പോള വില വര്‍ദ്ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.

പരിശോധന വേളയില്‍ സ്റ്റോക്ക് രജിസ്റ്റര്‍, വിലവിവരപ്പട്ടിക, ഭക്ഷ്യധാന്യങ്ങളുടെ കാലാവധി തീയതി, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, അളവ് തൂക്കം തുടങ്ങിയവ നേരിട്ട് പരിശോധിച്ച് ക്രമക്കേട് കണ്ടെത്തുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *