Your Image Description Your Image Description

ആലപ്പുഴ: ക്രിസ്മസിന് താറാവ് കറി വിളംമ്പണമെങ്കിൽ പോക്കറ്റ് കാലിയാകും. മുൻ വർഷങ്ങളിൽ താറാവൊന്നിന് 320-360 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 400-500 രൂപ വരെയെത്തി. പക്ഷിപ്പനിയെത്തുടർന്നുള്ള നിരോധനം മൂലം താറാവുകൃഷി അനിശ്ചിതത്വത്തിലായിരുന്നു.

തമിഴ്‌നാട്ടിൽ താറാവു വില ഉയർന്ന് 260 രൂപയിലെത്തി. അതും ഗതാഗതച്ചെലവും കടക്കാരുടെ ലാഭവും കൂടിയാകുമ്പോഴാണു വില 400 കടക്കുന്നത്. താറാവുമുട്ടയ്ക്കും വില കൂടി. 9 രൂപയ്ക്കു നാടൻ താറാവുമുട്ട ലഭിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുട്ടയ്ക്ക് 12 രൂപ നൽകണം. കേടായ മുട്ടയും വരുന്നുണ്ടെന്നു പരാതിയുണ്ട്. കോഴിമുട്ടയ്ക്കും വില ഉയർന്നു. ഒരെണ്ണത്തിനു മൊത്തവ്യാപാര വില തന്നെ 6.50 രൂപയിലെത്തി.

കോഴി വില ക്രിസ്മസ് അടുക്കുമ്പോൾ കൂടാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു. കോഴിക്കു കിലോഗ്രാമിന് 135 രൂപയും കോഴി ഇറച്ചിക്ക് കിലോഗ്രാമിന് 200 രൂപയുമാണു നിലവിലെ വില.

 

Leave a Reply

Your email address will not be published. Required fields are marked *