Your Image Description Your Image Description

നോൺ വെജ് വിഭവങ്ങൾക്ക് വലിയ ഡിമാൻഡ് ഉള്ള ഒരു ആഘോഷമാണ് ക്രിസ്മസ്. അതിൽ തന്നെ ബീഫ് വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. അപ്പോൾ പിന്നെ ഈ ക്രിസ്മസിന് തീൻ മേശയിൽ നല്ല നാടൻ രുചിയുള്ള ഒരു ബീഫ് വിഭവം തന്നെ ഒരുക്കി വെച്ചാലോ. നാടൻ ബീഫ് റോസ്റ്റിന്റെ റെസിപ്പി നോക്കാം.

വേണ്ട ചേരുവകൾ
ബീഫ് – 1 കിലോ
സവാള – 250 ഗ്രാം
മുളക് പൊടി – 2 സ്പൂൺ
മല്ലി പൊടി – 1 സ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
ബീഫ് മസാല – 1 സ്പൂൺ
തക്കാളി – 250 ഗ്രാം
ഇഞ്ചി – 50 ഗ്രാം
വെളുത്തുള്ളി – 25 ഗ്രാം
എണ്ണ – 100 ഗ്രാം
മല്ലിയില – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്‌ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഇഞ്ചി ചതച്ചതും മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്‌, വെള്ളം എന്നിവ ചേർത്ത് ഇറച്ചി വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ സവാള അരിഞ്ഞതും തക്കാളി, വെളുത്തുള്ളി ചതച്ചത്, മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം വെന്ത ഇറച്ചി ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർത്ത് പാകമാകുമ്പോൾ മല്ലിയിലയും, തേങ്ങാ കൊത്തും ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. ഇതോടെ തനി നാടൻ ബീഫ് റോസ്റ്റ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *