Your Image Description Your Image Description

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷം മുമ്പ് നിന്ന് കാണാതായ തക്കാളി കണ്ടെത്തിയിരിക്കുകയാണ് നാസ. കണ്ടെത്തിയ തക്കാളിയുടെ ദൃശ്യങ്ങളും ചിത്രവും അമേരിക്കൻ ബഹിരാകാശ ഏജൻസി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ‘തക്കാളി പോയതും കണ്ടെത്തിയതുമൊക്കെ ഇത്ര വലിയ ആനക്കാര്യമാണോ.

പോയത് വെറുമൊരു തക്കാളിയല്ല. ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നുണ്ടായ ആദ്യ തക്കാളിയായിരുന്നു അത്. റെഡ് റോബിൻ ഇനത്തിൽ പെട്ടതായിരുന്നു തക്കാളി.

തക്കാളി കാണാതായത് വലിയ നിഗൂഢതയായിട്ടായിരുന്നു ബഹിരാകാശ സഞ്ചാരികൾ വിശേഷിപ്പിച്ചത്. എന്നാൽ, ഒരു വർഷത്തിന് ശേഷം സ്‍പേസ് സ്റ്റേഷനിൽ വെച്ച് ആകസ്‌മികമായി ‘തക്കാളി’ കണ്ടെത്തുകയായിരുന്നു. ഒരു സിപ്ലോക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു തക്കാളി. കാണാതായതിന് പിന്നാലെ ഒരു ദിവസം മുഴുവനും റൂബിയോ തക്കാളിക്കായി തിരച്ചിൽ നടത്തിയിരുന്നു.

കണ്ടെത്താതെ വന്നതോടെ അത് റൂബിയോ അറിയാതെ കഴിച്ചുപോയിക്കാണും എന്നായിരുന്നു സഹപ്രവർത്തകർ ആരോപിച്ചത്. സ്‍പേസ് സ്റ്റേഷനിലെ 17 ശതമാനം വരുന്ന ഹ്യുമിഡിറ്റി (ഈർപ്പം) സിപ് ലോക്ക് ബാഗിൽ സുക്ഷിച്ച ഭക്ഷണത്തെ എങ്ങനെ ബാധിക്കുമെന്ന് തക്കാളിയുടെ രൂപത്തിൽ നിന്ന് വ്യക്തമായിരുന്നു. ഉണങ്ങി ചുരുണ്ട നിലയിലായിരുന്നു തക്കാളി.

Leave a Reply

Your email address will not be published. Required fields are marked *