Your Image Description Your Image Description

ഹരിപ്പാട്: ജോലി ചെയ്ത ശമ്പളത്തിനായി വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ നിയമവിദ്യാർത്ഥിക്ക് തുണയായി ലോക് അദാലത്ത്.ഒന്നരമാസം താത്കാലിക അധ്യാപികയായി ജോലിചെയ്‌തതിന്റെ ശമ്പളത്തിനായി ഏഴുവർഷമായി പരാതിയും നിവേദനങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയ നിയമവിദ്യാർഥിനിയായ മുട്ടം കണ്ണോലിൽകളത്തിൽ പ്രിയാ മേനോനാണ് ശമ്പളക്കുടിശ്ശികയ്ക്കായി ഏഴുവർഷത്തെ പോരാട്ടം നടത്തിയത്. കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി നടത്തിയ ദേശീയ ലോക് അദാലത്തിൽ നൽകിയ പരാതിയിലാണ് ഒടുവിൽ പ്രിയയ്ക്ക് തുണയായത്.

അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലിക്ക് കയറുന്നത് 2018 സെപ്റ്റംബറിലാണ്. ഒന്നരമാസം ജോലിചെയ്തു. അപ്പോഴേക്കും ആ തസ്‌തികയിൽ സ്ഥിരം അധ്യാപികയെത്തി. ഇതോടെ പ്രിയ പുറത്തായി. ബന്ധപ്പെട്ടവർ ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും ശമ്പളം കിട്ടിയില്ല.

പലതവണ സ്കൂകൂളിലും ഡി.ഡി. ഓഫീസിലും കയറിയിറങ്ങിയിട്ടും നിഷേധാത്മകമായ നിലപാടാണുണ്ടായതെന്ന് പ്രിയാ മേനോൻ പറയുന്നു. മുഖ്യന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകി. പരാതിക്കാരിക്ക് മറുപടിനൽകി പരാതിതീർപ്പാക്കി എന്ന സന്ദേശം ഫോണിൽ വന്നതല്ലാതെ ശമ്പളം ലഭിച്ചില്ല. ഏറ്റവുമൊടുവിൽ കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, കഴിഞ്ഞ ശനിയാഴ്‌ച ഹരിപ്പാട്ടു നടത്തിയ ദേശീയ ലോക് അദാലത്തിൽ പരാതി നൽകി. അദാലത്ത് വിഷയം പരിഗണിച്ച് ജില്ലാവിദ്യാഭ്യാസ ഓഫീസറും പ്രഥമാധ്യാപകനും ഹാജരാകാൻ നോട്ടീസ് നൽകിയതോടെ വേണ്ടപ്പെട്ടവർ ഉണർന്നു. അദാലത്തിനു രണ്ടുദിവസംമുൻപാണ് പ്രിയയുടെ ബാങ്ക് അക്കൗണ്ടിൽ മുഴുവൻ ശമ്പള കുടിശ്ശികയുമെത്തിയത്. ശമ്പളക്കുടിശ്ശിക ഇനത്തിൽ 17,850 രൂപയാണ് ബാങ്ക് അക്കൗണ്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *