Your Image Description Your Image Description

ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വ്യവസായത്തിലെ മുൻനിരക്കാരായ, ഏഥർ എനർജി ലിമിറ്റഡ്, അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി, ശ്രീലങ്കയിലെ കൊളംബോയിൽ ആദ്യ എക്സ്പീരിയൻസ് സെന്‍ററായ, ഏതർ സ്പേസ് തുറന്നു. 2023 നവംബറിൽ നേപ്പാളിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയാണിത്. എക്സ്പീരിയൻസ് സെന്‍ററിൽ, ശ്രീലങ്കൻ ഉപഭോക്താക്കൾക്ക് ഏഥറിന്‍റെ മുൻനിര സ്‌കൂട്ടറായ, പെർഫോമൻസ് സെഗ്‌മെന്‍റിന്‍റെ ആവശ്യകതകൾ നിറവേറ്റുന്ന, ഏഥർ 450X ടെസ്റ്റ് റൈഡ് ചെയ്യാനും വാങ്ങാനും സാധിക്കും.

സെൻസെയ് ക്യാപിറ്റൽ പാർട്ണേഴ്സ്, അറ്റ്മാൻ ഗ്രൂപ്പ്, സിനോ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ എവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് എക്സ്പീരിയൻസ് സെന്‍റർ തുറന്നിരിക്കുന്നത്, ശ്രീലങ്കയിലെ ഏഥറിന്‍റെ ദേശീയ വിതരണക്കാരൻ എന്ന നിലയിൽ, എവല്യൂഷൻ ഓട്ടോ, വിൽപ്പന, സേവന പ്രവർത്തനങ്ങൾ, നെറ്റ്‌വർക്ക് വിപുലീകരണം എന്നിവ കൈകാര്യം ചെയ്യുക മാത്രമല്ല, രാജ്യത്തുടനീളം ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും. ഈ സമീപനം ഉപഭോക്താക്കൾക്ക് വൈദ്യുത വാഹനത്തിലേക്ക് മാറുന്നതിനുള്ള നടപടി സുഗമമാക്കുന്നതിനും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.

 

“ഞങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയായ ശ്രീലങ്കയിൽ പ്രവേശിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അവിടെ ഞങ്ങൾ ഏഥർ 450X-ലൂടെ ഞങ്ങളുടെ വിൽപ്പന ആരംഭിക്കുകയാണ്. പ്രകടനത്തിന് ഊന്നൽ നൽകുന്ന ഏഥർ 450X ശ്രീലങ്കൻ വിപണിക്ക് അനുയോജ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്‍റെ ആക്സിലറേഷൻ, മനൂവറബിളിറ്റി, റൈഡ് കൈകാര്യം ചെയ്യൽ എന്നിവ വാഹനം ഓടിക്കുന്നവരെ നഗര റൂട്ടുകളിലും വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും എളുപ്പത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്നു. ശ്രീലങ്കയിലെ വൈദ്യുത വാഹന വ്യവസായം ഇപ്പോഴും അതിന്‍റെ ശൈശവ ഘട്ടത്തിലാണ്. വ്യവസായം വളർന്നു കൊണ്ടിരിക്കുന്ന വേളയിൽ അവരുടെ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ശ്രീലങ്കഞങ്ങളുടെ ആഗോള വിപുലീകരണ പദ്ധതികളുടെ ഒരു പ്രധാന ഭാഗമാണ്. തുടർന്നുള്ള വർഷങ്ങളിൽ ഞങ്ങൾ മറ്റ് അന്താരാഷ്ട്ര വിപണികളിൽ അവസരങ്ങൾ തേടുന്നത് തുടരുകയും ചെയ്യും.” – ആതർ എനർജി ലിമിറ്റഡിന്‍റെ ചീഫ് ബിസിനസ് ഓഫീസർ, രവ്‌നീത് സിംഗ് ഫൊകെല, പറഞ്ഞു.

“കൊളംബോയുടെ ഹൃദയഭാഗത്ത് ആദ്യത്തെ ഏഥർ എക്സ്പീരിയൻസ് സെന്‍റർ തുറക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ സെന്‍റർ മൊബിലിറ്റിയിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. ഇവിടെ, അത്യാധുനിക ഏഥർ വൈദ്യുത സ്‌കൂട്ടറുകൾ അനുഭവിച്ചറിയാനും ഏഥർ സാങ്കേതികവിദ്യയുമായി ഇടപഴകാനും കൂടുതൽ ഹരിതാഭമായ ഭാവിയുടെ ഭാഗമാകാനും ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. സുസ്ഥിര ഗതാഗതത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ശരിയായ അനുഭവത്തിലൂടെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൊളംബോയിലെ ഊർജ്ജസ്വലരായ സമൂഹവുമായി അത് പങ്കിടുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്.” – എവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ധീരൻ കുന്ദൻമൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം, ഏഥർ അതിന്‍റെ ആദ്യ അന്താരാഷ്ട്ര വിപണിയായ നേപ്പാളിൽ പ്രവേശിക്കുകയും, 2024 ഒക്ടോബർ 31 വരെ രാജ്യത്തുടനീളം 5 എക്സ്പീരിയൻസ് സെന്‍ററുകളും 16 ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിൽ, ഏഥറിന് 175 നഗരങ്ങളിലായി 239 എക്സ്പീരിയൻസ് സെന്‍ററുകളുണ്ട്, 2024 ഒക്ടോബർ 31-ന് 2000-ലധികം ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏഥറിന് തമിഴ്‌നാട്ടിലെ ഹൊസൂരിൽ വാഹനങ്ങളുടെ അസംബ്ലിക്കും ബാറ്ററി നിർമ്മാണത്തിനുമായി രണ്ട് നിർമ്മാണ പ്ലാന്‍റുകളുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ഓറിക്, ബിഡ്കിനിൽ മൂന്നാമത്തെ നിർമ്മാണ കേന്ദ്രം തുറക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *