Your Image Description Your Image Description

കൊ​ച്ചി: എം.​എം.​ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പെ​ണ്‍​മ​ക്ക​ളു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ത്ത ന​ട​പ​ടി കോ​ട​തി ശ​രി​വ​ച്ചു.ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ ജം​ദാ​ർ, ജ​സ്റ്റീസ് എ​സ്.​മ​നു എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക്ക​ളാ​യ ആ​ശാ ലോ​റ​ന്‍​സും സു​ജാ​ത ബോ​ബ​നു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വൈ​ദ്യ​പ​ഠ​ന​ത്തി​നാ​യി ന​ല്‍​കാ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സെപ്റ്റംബര്‍ 21 നായിരുന്നു എംഎം ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകന്‍ അഡ്വ എംഎല്‍ സജീവന്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *