Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട:  ശബരിമല നിലയ്ക്കലില്‍ ചാരായവുമായി എത്തിയ യുവാക്കള്‍ അറസ്റ്റിൽ. കോന്നി സീതത്തോട് സ്വദേശി ജയകുമാര്‍, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്.

മദ്യനിരോധന മേഖലയായ നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ നിന്നാണ് രണ്ടു ലിറ്റര്‍ ചാരായം പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സംഘമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടിയത്.

നിലയ്ക്കലില്‍ കടക്കാര്‍ക്കും, വാഹന ഡ്രൈവര്‍മാര്‍ക്കും വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. നിലയ്ക്കല്‍ താത്കാലിക എക്‌സെസ് റെയ്ഞ്ചിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശോഭ്, അമല്‍ വേണു, ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *