Your Image Description Your Image Description
Your Image Alt Text

നായകളിലൂടെയുള്ള പേവിഷബാധ ആറുവര്‍ഷത്തിനകം പൂർണമായും തടയാൻ കര്‍മപദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. കൃത്യസമയത്തെ വാക്സിനേഷനാണ് പേവിഷബാധ തടയാനുള്ള പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ കഴിഞ്ഞദിവസങ്ങളില്‍ യോഗം ചേര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമില്ലാത്തതാണ് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. 2015-ല്‍ രാജ്യത്ത് 20,847 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.

കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നിതി ആയോഗ് നിര്‍ദേശിക്കുന്നു. 2030-ഓടെ പേവിഷബാധ നിര്‍മാര്‍ജനം സാധ്യമാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായി, മനുഷ്യരിലെ പേവിഷബാധയെ ജാഗ്രത ആവശ്യമായ രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശംനല്‍കി. സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തുന്ന കേസുകളുടെ പട്ടിക സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറണം. നായകളിൽ വാക്സിനേഷനും വന്ധ്യംകരിക്കലിനും ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം കൃത്യമായി നടപ്പാക്കാൻ മൃഗക്ഷേമബോര്‍ഡ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *