Your Image Description Your Image Description

തമിഴകത്തിന്റെ സൂപ്പർ സ്റ്റാറുകൾ രാഷ്ട്രീയത്തിൽ ചുവടുവെക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല.കാരണം തമിഴ് മണ്ണിൽ സിനിമയ്ക്കും രാഷ്ട്രീയത്തിനും അഭേദ്യമായ ബന്ധമുണ്ട്.അതിന് വലിയ ഉദാഹരണമാണ് മരുതർ ഗോപാലൻ രാമചന്ദ്രനെന്ന മലയാളിയായ എം.ജി.ആറും തമിഴക രാഷ്ട്രീയത്തിലെ പുരട്ചി തലൈവി ജയലളിതയും. പക്ഷെ ഇവർക്കപ്പുറം മറ്റൊരു നടനും ആ സ്നേഹവും പിന്തുണയും ജനങ്ങൽ നൽകിയിട്ടുമില്ല.എന്നാൽ ഈ കൂട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നടൻ വിജയ്.

തമിഴക വെട്രി കഴകം (ടി.വി.കെ.) എന്ന പാർട്ടി പ്രഖ്യാപിച്ച് തമിഴകത്ത് നടൻ വിജയ് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നയാണ്.വരാൻ പോകുന്ന 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കളത്തിലുണ്ടാവുമെന്ന് നടൻ വിജയ് പ്രഖ്യാപിച്ചു. ”ഇതുവരെ നമ്മൾ നമുക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. ഇനി നമുക്ക് തമിഴ്നാടിന് വേണ്ടിയും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിക്കാം,” ഓഗസ്റ്റ് 22-ന് ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ടി.വി.കെയുടെ കൊടി ഉയർത്തിക്കൊണ്ടായിരുന്നു വിജയുടെ ഈ വാക്കുകൾ.ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയുടെ ഇരുഭാഗത്തുമായി ഛിന്നം വിളിക്കുന്ന രണ്ട് ആനകളുണ്ട്. ജനങ്ങളുടെ പോരാട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നടുവിലുള്ള വാകപ്പൂ വിജയത്തെയും സൂചിപ്പിക്കുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തൻെറ പാർട്ടി പ്രഖ്യാപിച്ചത്.

രാഷ്ട്രീയത്തിലെ തുടക്കക്കാരന്റെ യാതൊരു പരിഭ്രമങ്ങളുമില്ലാത്തതായിരുന്നു വിജയ്‌യുടെ പ്രസംഗം. പറയുന്ന കാര്യങ്ങള്‍ ഓരോന്നിനും ആവശ്യമായ വിശദീകരണം നല്‍കി. പാര്‍ട്ടിയുടെ വഴികാട്ടികളെ സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിന്റെ ഉദാഹരണം. പെരിയാര്‍ രാമസ്വാമി, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കാമരാജ്, ഡോ. ബി.ആര്‍. അംബേദ്കര്‍, വേലു നാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരാണ് പാര്‍ട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. പെരിയാറിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ വിശ്വാസത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കുമെന്നത് സ്വാഭാവികമായി ഉയരുന്ന ഉപചോദ്യമാണ്. അതിന് കാലേക്കൂട്ടിതന്നെ വിജയ് മറുപടി പറഞ്ഞു. പെരിയാറിന്റെ നിരീശ്വരവാദത്തെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നും പറഞ്ഞു.2026-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്, രാഷ്ട്രീയ സഖ്യസാധ്യതകളും തുറന്നിട്ടിട്ടുണ്ട്. സഖ്യമുണ്ടാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കും.

വിജയ് കളത്തിലിറങ്ങുന്നതോടെ ഡി.എം.കെയെ ഒരിക്കൽകൂടി നയിക്കാൻ സ്റ്റാലിൻ നിർബ്ബന്ധിതനാവും. 2026-ലെ തിരഞ്ഞെടുപ്പിലും സ്റ്റാലിൻ തന്നെയാവും ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അങ്ങിനെ വരുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാവാൻ വിജയ് പിന്നെയും കാത്തിരിക്കേണ്ടി വരും. അത്തരം ദീർഘമായൊരു പോരാട്ടത്തിന് വിജയിനാവുമോയെന്നതൊരു ചോദ്യം തന്നെയാണ്. 2031-ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീളുന്ന ഈ പോരാട്ടത്തിന് വലിയ വിഭവ സമാഹരണവും ആൾബലവും വിജയ്ക്ക് വേണ്ടിവരും.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *