Your Image Description Your Image Description

റിയാദ്: പുതു ചരിത്രം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. ഖത്തറിന്​ ശേഷം ഗൾഫ്​​ തീരദേശത്ത്​​ വീണ്ടുമൊരു ലോക കാൽപന്ത്​ മാമാങ്കം. 2034ലെ ലോകകപ്പ്​ ഫുട്​ബാളിന്​ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി​ ഔദ്യോഗികമായി പ്രഖ്യാപിച്ച്​ ഫിഫ. ​25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന്​ ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ്​ സൗദി അറേബ്യക്ക്​ കൈവന്നത്​.

ലോകകപ്പി​െൻറ ആത​ിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയർന്ന സ്കോറോടെ യോഗ്യത നേടിയ സൗദി അറേബ്യയെ സംബന്ധിച്ചിട​ത്തോളം​ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ആ ഒരു പ്രഖ്യാപനത്തിനായി രാജ്യവും ജനതയും നാളുകൾ മണിക്കൂറുകളായും നിമിഷങ്ങളായും എണ്ണി കാത്തിരിക്കുകയായിരുന്നു​. അത്രമേൽ ആകാംക്ഷയും ത്രസിപ്പും ഓരോ മുഖത്തും പ്രകടമായിരുന്നു.

ബുധനാഴ്​ച വൈകീട്ട്​ അഞ്ചിന്​ ഫിഫ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡൻറ്​ ഗിയാനി ഇൻഫെൻറിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തു​േമ്പാൾ ആ ദൃശ്യങ്ങൾ​ റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ പടുകൂറ്റൻ സ്​ക്രീനുകളിൽ മാത്രമല്ല രാജ്യത്തെ സ്വദേശികളും വിദേശികളുമായ മൂന്നര കോടിയിലേറെ വരുന്ന ജനമനസുകളിലും മിന്നിത്തെളിഞ്ഞു.

ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോർഡ്​ പോയിൻറുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തി​െൻറ ശ്രദ്ധാകേന്ദ്രമാവും. അടുത്ത 10 വർഷം ആ ദൗത്യപൂർത്തീകരണത്തിനുള്ള നിരന്തര പ്രവർത്തനങ്ങളിൽ മുഴുകും ഗൾഫിലെ ഈ ഏറ്റവും വലിയ സമ്പന്ന രാജ്യം. സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂർപ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി കാത്തിരുന്ന രാജ്യം പ്രഖ്യാപനമുണ്ടായ നിമിഷത്തിൽ തന്നെ ആഘോഷങ്ങളിൽ മുഴുകി.

ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ (ഡിസംബർ 11 മുതൽ 14 വരെ) രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിന്​ തുടക്കം കുറിച്ചു​. റിയാദിൽ രാത്രി 8.30ന് കിങ് അബ്​ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്​റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്​ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്​റ്റ്​, ബോളിവാഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്​റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം മാനത്ത്​ വർണവിസ്​മയം ഒരുക്കി.

ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതൽ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസൻ വാലി, റോഷൻ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും അരങ്ങേറുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ കിങ് അബ്​ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്​റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളിൽ എയർ ഷോയും അരങ്ങേറും.

ഫിഫയുടെ 25ാമത്തെ ലോകകപ്പ് എന്ന നിലയിൽ അസാധാരണമായ ഇവൻറായിട്ടായിരിക്കും 2034 ലോകകപ്പ്​ നടക്കുക. ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും. സൗദിയിൽ അഞ്ച് നഗരങ്ങളിൽ, 15 സ്​റ്റേഡിയങ്ങളിലായാണ് ലോകകപ്പ്​ ഉദ്​ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *