Your Image Description Your Image Description

സുപ്രധാന കാർ ലോഞ്ചുകൾ നടന്ന വർഷമായിരുന്നു 2024. അതിൽ എസ്‍യുവികളും ഇലക്ട്രിക്ക് വാഹനങ്ങളും ഒക്കെ ഉൾപ്പെടുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന എസ്‍യുവി ഭ്രമം കണക്കിലെടുത്ത് കോംപാക്ട് എസ്‍യുവികളും ഓഫ് റോഡിംഗ് എസ്‍യുവികളും ഉൾപ്പെടെ നിരവധി മോഡലുകൾ വിപണിയിലേക്ക് ഒഴുകിയെത്തി. എന്നാൽ ഈ പ്രവണതയ്ക്കിടയിലും സെഡാൻ സെഗമെന്‍റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കും വിപണി സാക്ഷ്യം വഹിച്ചു.
2024ൽ നടന്ന പ്രധാന കാർ ലോഞ്ചുകളിൽ മുന്നിൽ മഹീന്ദ്ര ഥാർ റോക്സ് ആണ്..

മഹീന്ദ്ര ഫാൻസ് ഏറെ കാത്തിരുന്ന അഞ്ച് ഡോർ ഥാർ മോഡലായ റോക്സ് 2024 ഓഗസ്റ്റ് 15നാണ് വിപണിയിൽ അവതരിപ്പിച്ചത്. 12.99 ലക്ഷം രൂപ മുതലാണ് ഥാർ റോക്സിന്‍റെ വില. ഈ അഞ്ച് ഡോർ എസ്‌യുവി ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ 1.76 ലക്ഷത്തിലധികം ഓർഡറുകൾ നേടിയിരുന്നു. 177PS പവറും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എഞ്ചിൻ 6 സ്പീഡ് MT, 6 AT ഗിയർബോക്‌സ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയുണ്ട്.

സുരക്ഷയ്ക്കായി, ഥാർ റോക്സിൽ ആറ് എയർബാഗുകൾ, ഇഎസ്‍സി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് ആൻഡ് ഡിസൻ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവയുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *