Your Image Description Your Image Description

 

കഴിഞ്ഞ വർഷത്തിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടേയും 10 വെബ് സീരീസുകളുടേയും പട്ടിക IMDb പ്രഖ്യാപിച്ചു. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമാണ് IMDb (www.imdb.com)

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയത നേടിയ ഇന്ത്യന്‍ സിനിമ. 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് ഹീരാമണ്ഡി: ഡയമണ്ട് ബസാറാണ്. കല്‍ക്കി 2898-എ.ഡി, സ്ത്രീ 2: സര്‍കതേ കാ ആതങ്ക്, മഹാരാജാ, ശൈത്താന്‍, ഫൈറ്റര്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭൂല്‍ ഭുലയ്യ 3, കില്‍, സിംഗം എഗെയ്ന്‍, ലാപത ലേഡീസ് എന്നിവയാണ് IMDbയുടെ 2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകള്‍.

2006 ൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് ഇൻഡസ്ടറി ഹിറ്റ് ആയിരുന്നു. ഈ സർവൈവൽ ത്രില്ലർ 200 കോടി രൂപയിലേറെ കളക്ഷൻ നേടിയിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഹീരമാണ്ടി: ഡയമണ്ട് ബസാര്‍, മിര്‍സാപൂര്‍, പഞ്ചായത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ തുടങ്ങിയവയാണ് ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ വെബ് സീരീസുകളുടെ പട്ടികയിലുള്ളത്. സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അസാമാന്യ പ്രേക്ഷകരുടെ പിന്തുണയ്ക്ക് കല്‍ക്കി 2898-എഡിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ നന്ദി പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഇനിയും അവിസ്മരണീയമായ കഥകള്‍ എത്തിക്കാന്‍ തയ്യാറായി ഞങ്ങള്‍ 2025-നെ പുതിയ ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സീരീസ് മേധാവി തന്യാ ബാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *