Your Image Description Your Image Description

പാലക്കാട് : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റോക്ക് ക്ലിയറന്‍സ് മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം കേരള ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. ആദ്യ വില്‍പ്പന പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി വിനു നിര്‍വഹിച്ചു.

ഡിസംബര്‍ രണ്ടു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിലാണ് മേള നടക്കുക. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും 20 ശതമാനം വരെ ഗവ.റിബേറ്റും മേളയില്‍ ലഭിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *