Your Image Description Your Image Description
Your Image Alt Text

വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെട്ട വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്തവര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐഡി പരാതി പരിഹാര അദാലത്ത് ജനുവരി 6ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ വെള്ളമുണ്ട പഞ്ചായത്ത് ഹാളില്‍ നടക്കും.

യു.ഡി.ഐഡി കാര്‍ഡ് എൻറോൾമെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതീയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *