Your Image Description Your Image Description

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.പോളിങ് കേന്ദ്രങ്ങളില്‍ മോക് പോളിങ് നടക്കുന്ന സമയത്ത് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കണ്ടു. ആരോപണ പ്രത്യാരോപണങ്ങളും കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍കൊണ്ടും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ആവേശവും ആത്മവിശ്വാസവും പുലര്‍ത്തിയിട്ടുണ്ട്.

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം ആ​കെ 1,94,706 വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ത്ത​വ​ണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ്. 2306 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സു​മാ​ണ്.2445 ക​ന്നി​വോ​ട്ട​ര്‍​മാ​രും 229 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *