Your Image Description Your Image Description

പത്തനംതിട്ട : നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചനാതീതമാകയാല്‍ പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ എന്‍ സുനന്ദ. മാനസിക -സാമൂഹിക -ശാരീരിക പ്രതികൂലാവസ്ഥയെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സന്നദ്ധരാക്കുകയാണ് ലക്ഷ്യം.

ജി.എച്ച്.എസ് നെടുമ്പ്രം സ്‌കൂളില്‍ കുട്ടികള്‍ക്കായി ‘കുട്ടികളും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെടുന്ന കുട്ടികളുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സന്നദ്ധമാണെന്ന് അഡ്വ.എന്‍ രാജീവ് പറഞ്ഞു.

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി, സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു കൃഷ്ണ, പി.ടി.എ പ്രസിഡന്റ് സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *