Your Image Description Your Image Description

ശ്രീ റാമോജി റാവു ഗാരുവിന്റെ 88-ാം ജന്മവാര്‍ഷിക ദിനത്തില്‍, റാമോജി ഗ്രൂപ്പ് അഭിമാനപൂര്‍വ്വം സബല മില്ലറ്റ്‌സ്-ഭാരത് കാ സൂപ്പര്‍ ഫുഡ് അവതരിപ്പിച്ചു. അവതരണ വേളയില്‍, സബല മില്ലറ്റ്‌സ് ഡയറക്ടര്‍ സഹരി ചെറുകുറി പറഞ്ഞു, ”ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളും ആരോഗ്യദായക കഴിവുകളും ആരോഗ്യകരമായ ജീവിതം സമ്മാനിക്കുന്നതിനുള്ള പ്രതിബദ്ധതയും സബല പ്രതിനിധീകരിക്കുന്നു. പരമ്പരാഗത ഇന്ത്യന്‍ ധാന്യങ്ങള്‍ ആധുനിക പാചകവിധികള്‍ക്ക് അനുയോജ്യമല്ലെന്ന ധാരണ ഈ നൂതനമായ ഉല്‍പ്പന്നത്തിലൂടെ ഇല്ലാതാക്കുകയാണ്. സമീകൃതമായ പോഷകാഹാരം മികച്ച രുചിയോടെ സംയോജിപ്പിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭാരതമെന്ന അദ്ദേഹത്തിന്റെ ദര്‍ശന സ്വപ്നത്തിന് ആദരമര്‍പ്പിച്ചുകൊണ്ട്, ഞങ്ങളുടെ സ്ഥാപകനായ ശ്രീ റാമോജി റാവു ഗാരുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ചെറുധാന്യങ്ങളുടെ ഈ ശ്രേണി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഭക്ഷണ ഉപഭോഗ രീതികളിൽ പോസിറ്റീവും വ്യവസ്ഥാപിതവുമായ മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സമീകൃത പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ ഭാവിയെ നയിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ബ്രാൻഡായിരിക്കും സബല.”

പോഷകാഹാര സത്യസന്ധതയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ, ആധുനികവും ആരോഗ്യബോധമുള്ളതുമായ ജീവിതശൈലികള്‍ക്കായി പരികല്‍പ്പന ചെയ്ത, ചെറുധാന്യങ്ങളാല്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ സംരംഭം ഉപഭോക്താക്കളുടെ ആരോഗ്യത്തോടുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയില്‍ പരിവര്‍ത്തനാത്മകമായ ചുവടുവെപ്പ് നടത്തുന്നു. ഉപഭോക്താക്കള്‍ക്കായി പോഷകസമൃദ്ധവും രുചികരവുമായ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി പ്രചരിപ്പിക്കുന്നതിന് സബല മില്ലറ്റ്‌സ് പ്രതിജ്ഞാബദ്ധമാണ്. ആദ്യ ഘട്ടത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ ഖിച്ഡികള്‍, കുക്കികള്‍, ഹെല്‍ത്ത് ബാറുകള്‍, മഞ്ചികള്‍, നൂഡില്‍സ് എന്നിങ്ങനെ 45 ഉല്‍പ്പന്നങ്ങളും അവയുടെ വകഭേദങ്ങളും ഇന്ത്യയിലെ ഭക്ഷ്യ ഇനങ്ങളെ സമ്പന്നമാക്കും.

വിശ്വാസം, ഗുണമേന്മ, മികവ് തുടങ്ങി ശ്രീ റാമോജി റാവു ഗാരുവിന്റെ കാഴ്ച്ചപ്പാടും മൂല്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉയര്‍ന്ന ഗുണമേന്മയുള്ള, പ്രകൃതിദത്തമായി ലഭിക്കുന്ന ചേരുവകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത യോജിച്ചുപോകുന്നത് സബല മില്ലറ്റ്‌സില്‍ ആയിരിക്കും. പ്രോട്ടീന്‍, നാരുകള്‍, അവശ്യ പോഷകങ്ങള്‍ എന്നിവയുടെ ശക്തികേന്ദ്രമാണ് സമ്പന്നമായ പോഷകഗുണങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ചെറുധാന്യങ്ങള്‍. ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഉത്തമം.

അവതരണ ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്ക് പുതിയ ഉല്‍പ്പന്ന ശ്രേണിയുടെ രുചി നേരിട്ട്  അനുഭവിച്ചറിയുന്നതിന് അവസരമൊരുക്കിയിരുന്നു. സഹരി ചെറുകുറിയുടെ ഭാഗത്തു നിന്ന് ഹൃദയാകര്‍ഷകമായ അവതരണവും ഉണ്ടായി. തുടര്‍ന്ന് ബ്രാന്‍ഡ് ലോഗോ, ബ്രാന്‍ഡ് ഫിലിം, ഇ-കൊമേഴ്സ് വെബ്സൈറ്റ് www.sabalamillets.com എന്നിവ അനാവരണം ചെയ്തു.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ചെറുധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും ഇടപഴകാനും ലക്ഷ്യമിട്ട് ഡിജിറ്റല്‍ ക്യാംപെയ്ന്‍  ആരംഭിച്ചു. പാചകക്കുറിപ്പുകളും ദൈനംദിന ഭക്ഷണമായി എളുപ്പം ഉപയോഗിക്കുന്നതിനുള്ള നുറുങ്ങുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സബല മില്ലറ്റ്‌സിന്റെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണിയും ഔദ്യോഗിക ഇ-കൊമേഴ്സ് സൈറ്റായ  www.sabalamillets.com ല്‍  നിന്ന് വാങ്ങാന്‍ കഴിയും. പോഷകസമൃദ്ധമായ ചെറുധാന്യ ഉല്‍പ്പന്നങ്ങളെ  ഉപഭോക്താക്കള്‍ക്ക് ഇതുവഴി സൗകര്യപൂര്‍വം സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *