Your Image Description Your Image Description

റിയാദ്: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ഉദ്ഘാടനത്തിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനം. ഓഫറിനെക്കുറിച്ച് അറിഞ്ഞതോടെ ആളുകള്‍ ഇരച്ചുകയറി. എന്നാല്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ തള്ളിക്കയറിയതോടെ കട തന്നെ തകര്‍ന്നു. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. എന്നാൽ വലിയ ലാഭം പ്രതീക്ഷിച്ച സ്ഥാപന ഉടമകള്‍ക്ക് ഉദ്ഘാടന ദിവസം തന്നെ വലിയ ദുരവസ്ഥയാണ് ഉണ്ടായത്.

സോഷ്യല്‍ മീഡിയയിലും ഈ ഓഫറിന്‍റെ വിവരം പരസ്യം നല്‍കിയിരുന്നു. ഓഫര്‍ നല്‍കുന്നെന്ന കാര്യം സ്ഥാപനം വന്‍തോതില്‍ പരസ്യം നല്‍കിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസം സ്ഥാപനത്തിന് മുമ്പില്‍ തടിച്ചുകൂടിയത്. സ്ഥാപനത്തിന്‍റെ പ്രധാന വാതില്‍ തുറന്നതോടെ ആയിരക്കണക്കിന് ആളുകള്‍ കടയ്ക്ക് അകത്തേക്ക് ഇരച്ചുകയറി. ഓഫറുള്ള ഉല്‍പ്പന്നങ്ങള്‍ എടുക്കാന്‍ തിക്കും തിരക്കും കൂട്ടി.

തുടര്‍ന്നുണ്ടായ അനിയന്ത്രിതമായ തിരക്കില്‍ റാക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ലാസ്കുകളും പാത്രങ്ങളും എല്ലാം നിലത്തുവീഴുകയായിരുന്നു. നിലത്തുവീണ പാത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും മുകളിലൂടെ ആളുകള്‍ നടക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *