Your Image Description Your Image Description

കൊച്ചി:  നൈറ്റിംഗൽസ് മെഡിക്കൽ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും  അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗവുമായി  ചേർന്ന്    വയോജനസംഗമം  സംഘടിപ്പിച്ചു.

“ഏജിങ് വിത്ത് ഡിഗ്നിറ്റി’ എന്ന  ആപ്തവാക്യവുമായി  അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എൺപതോളം  പേർ പങ്കെടുത്തു.

 വാർദ്ധക്യകാല പോഷണം, രോഗപ്രതിരോധം,  ഫിസിയോതെറാപ്പി എന്നിവയിൽ സെമിനാർ നടന്നു. ഹെൽത്ത് ക്യാമ്പിൽ  ദന്താരോഗ്യവും  മുതിർന്നവരുടെ വീഴ്ചാ സാധ്യതയും പരിശോധിച്ചു. സംഗമത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും, വിനോദ പരിപാടികളും  നടന്നു.

Leave a Reply

Your email address will not be published. Required fields are marked *