Your Image Description Your Image Description

കൊച്ചി: 2025 ഓടെ 4000-ത്തിലധികം യുവ കണ്ടുപിടുത്തക്കാരെ ശാക്തീകരിക്കുന്നതിനായി ആമസോണിന്‍റെ ആദ്യത്തെ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ മേക്കേഴ്സ്പേസ് ലാബ് ബെംഗളൂരുവില്‍ ആരംഭിച്ചു. ദ ഇന്നൊവേഷന്‍ സ്റ്റോറിയുമായി സഹകരിച്ച് 5 മുതല്‍ 12 വരെ ക്ലാസുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കി അവരുടെ ജിജ്ഞാസയെ വളര്‍ത്തി ഭാവിയിലെ കണ്ടുപിടുത്തക്കാരാകാന്‍ നൂതനമായ സാങ്കേതിക വൈദഗ്ദ്ധ്യം അവരെ സജ്ജമാക്കുകയും ചെയ്യും.

എല്ലാ തലങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡിയോ വിവിധ പരിപാടികള്‍ ലഭ്യമാക്കുന്നു. തുടക്കക്കാര്‍ക്ക് അടിസ്ഥാന റോബോട്ടിക്സും കോഡിംഗും പഠിക്കാന്‍ 3-4 മണിക്കൂര്‍ പ്രോഗ്രാമുകളും ഉണ്ട്. വിപുലമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതുമായ പ്രോഗ്രാമുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ നൂതന റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, പ്രോട്ടോടൈപ്പിംഗ്, ഡിസൈന്‍ എന്നിവ ആഴ്ത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും. കൂടുതല്‍ നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നിലധികം പ്രതിമാസ പ്രോഗ്രാമുകളുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാനും റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യാനും മറ്റ് വിദ്യാര്‍ത്ഥികളുമായി മത്സരിക്കാനും ഈ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോബോട്ടുകള്‍ നിര്‍മ്മിക്കാനും പരീക്ഷിക്കാനുമുള്ള പ്രത്യേക മേഖലകള്‍ സ്റ്റുഡിയോയിലുണ്ട്.

ആദ്യത്തെ ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ മേക്കേഴ്സ്പേസ് ലാബ് ബെംഗളൂരുവില്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ നൂതന സൗകര്യം ആയിരക്കണക്കിന് യുവാകള്‍ക്ക് ഭാവിയിലെ യുവ കണ്ടുപിടുത്തക്കാരാകാന്‍ ആവശ്യമായ ഉപകരണങ്ങളും അറിവും മാര്‍ഗനിര്‍ദേശവും നല്‍കും. റോബോട്ടിക്സ്, എഐ, 3ഡി പ്രിന്‍റിങില്‍ പഠനാനുഭവങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അടുത്ത തലമുറയിലെ സാങ്കേതിക രംഗത്തെ നേതാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഇക്വിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തുടക്കമാണിതെന്ന് ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം ഇന്ത്യ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു.

റോബോട്ടിക്സ്, കമ്പ്യൂട്ടിംഗ് സെഷനുകള്‍ എഐ, 3ഡി പ്രിന്‍റിങ് എന്നിവയില്‍ സൗജന്യമായി പ്രായോഗികമായ പഠന അവസരങ്ങള്‍ ലഭ്യമാക്കുന്ന നൂതന സൗകര്യമാണ് ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ മേക്കേഴ്സ്പേസ് ലാബ്. 40 പേര്‍ വരെ പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ സെഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. 3ഡി പ്രിന്‍ററുകള്‍, ലെയ്ത്തുകള്‍, പവര്‍ ടൂളുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള കിറ്റുകള്‍ തുടങ്ങിയ നൂതന ഉപകരണങ്ങള്‍ സ്റ്റുഡിയോയില്‍ സജ്ജീകരിച്ചിരിക്കുന്നു. കോഡിങ്, പ്രശ്നപരിഹാരം, ഡിസൈന്‍ എന്നിവ പോലുള്ള നിര്‍ണായക കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും പഠനവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിദഗ്ധരായ ഉപദേഷ്ടാക്കളും ആമസോണ്‍ സന്നദ്ധപ്രവര്‍ത്തകരും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. സാങ്കേതികവിദ്യ, മെന്‍റര്‍ഷിപ്പ്, പ്രായോഗികമായ അനുഭവം എന്നിവയുടെ ഈ സവിശേഷമായ സംയോജനം ഭാവിയിലെ കണ്ടുപിടുത്തക്കാരാകാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

കമ്പ്യൂട്ടര്‍ സയന്‍സിലും റോബോട്ടിക്സിലും പ്രത്യേമായി തയ്യാറാക്കിയ കൂട്ടുകെട്ട് അടിസ്ഥാനമാക്കിയുള്ള പ്രായോഗികമായ പ്രോഗ്രാമുകളിലൂടെ മാറ്റങ്ങളുണ്ടാക്കുന്നവരും പുതുമയുള്ളവരുമായി മാറാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യം. ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാമിന്‍റെ നോളഡ്ജ് പാര്‍ട്നര്‍ എന്ന നിലയില്‍ പാവപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യവുമായി യോജിപ്പിച്ച് പ്രത്യേക അനുഭവവേദ്യമായ സെഷനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ടെക്, എഐ കരിയറില്‍ മികവ് പുലര്‍ത്താനുള്ള കഴിവുകളുമായി യുവ മനസ്സുകളെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദ ഇന്നവേഷന്‍ സ്റ്റോറി സ്ഥാപകയായ മീനാല്‍ മജുംദര്‍ പറഞ്ഞു.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസത്തില്‍ തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഒരു പ്രധാന ജീവകാരുണ്യ സംരംഭമാണ് ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍. ഈ സമഗ്രമായ പ്രോഗ്രാം പ്രൈമറി സ്കൂള്‍ കാലത്ത് സാങ്കേതികവിദ്യയില്‍ താല്‍പ്പര്യം ഉണ്ടാക്കികൊണ്ട് ആരംഭിക്കുകയും ഹൈസ്കൂള്‍ വരെ തുടരുകയും ചെയ്യുന്നു. ഇത് ടെക് വ്യവസായത്തിലെ വിജയകരമായ കരിയറുകളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിയ്ക്കുന്നു.

ഇന്ത്യയിലെ 17,000-ലധികം സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ആമസോണ്‍ 11 ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നു. ഈ പ്രോഗ്രാമിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം 2.9 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുകയും രാജ്യത്തുടനീളമുള്ള 16,000-ലധികം അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തു. ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാമിന് കീഴില്‍ ടെക്നോളജി തലത്തിലെ ലീഡര്‍മാരുടെ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ താഴ്ന്ന സമൂഹങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആമസോണിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റുഡിയോ.

Leave a Reply

Your email address will not be published. Required fields are marked *