Your Image Description Your Image Description

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട വെള്ളിയാഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും.

നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും.ന​ട തു​റ​ന്ന​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി​ക്കു താ​ഴെ ആ​ഴി തെ​ളി​ക്കു​ന്ന​തോ​ടെ ഭ​ക്ത​രു​ടെ പ​ടി​ക​യ​റ്റം തു​ട​ങ്ങും. നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ക. വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല​യി​ലും മാ​ളി​ക​പ്പു​റ​ത്തും ന​ട തു​റ​ക്കു​ന്ന​ത് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും.

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്.70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നല്‍കും. ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക.

അതുപോലെ, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് കർശന നിർദ്ദേശം നൽകി ഹൈക്കോടതി.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *