Your Image Description Your Image Description
Your Image Alt Text

ബാലരാമപുരം: ബാലരാമപുരത്ത് നിന്നും ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിൽ

കന്യാകുമാരി ജില്ലയില്‍ സ്വാമിയാര്‍ മഠം കാട്ടാതുറെ കല്ലാട്ടുവിള വീട്ടില്‍ സാമുവല്‍ രാജ് (18) നെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തത്.

ഡിസംബര്‍ 30ന് ബാലരാമപുരം തൈക്കാപള്ളിക്ക് എതിര്‍വശം പ്ലാവിള വീട്ടില്‍ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകള്‍ വീടിനോട് ചേര്‍ന്നുള്ള കടയുടെ മുന്നില്‍ നിന്നാണ് പ്രതികള്‍ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *