Your Image Description Your Image Description

തൃ​ശൂ​ർ: വഞ്ചനാ കുറ്റത്തിന് ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​റ​സ്റ്റി​ൽ.വി​ല്ല നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ​ണം കൈ​പ്പ​റ്റു​ക​യും ആ​ളു​ക​ളെ ച​തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​കളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നോ​ർ​ത്ത് പ​റ​വൂ​ർ തെ​ക്കേ നാ​ലു​വ​ഴി ശാ​ന്തി​മ​ഠം വീ​ട്ടി​ൽ ര​ഞ്ജി​ഷ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 മു​ത​ൽ 2018 വ​രെ ഗു​രു​വാ​യൂ​ർ പോ​ലീ​സി​ൽ ഇ​വ​ർ​ക്കെ​തി​രെ നൂ​റി​ല​ധി​കം കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ൽ 35 കേ​സു​ക​ളി​ൽ ര​ഞ്ജി​ഷ പ്ര​തി​യാ​യി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട് മ​റ്റൊ​രു പ്ര​തി രാ​കേ​ഷ് മ​നു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *