Your Image Description Your Image Description

കോഴിക്കോട്: . കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ, വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി. കമ്പളക്കാട് നടന്ന എൻ.ഡി.എ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെതിരെ വിവാദ പരാമർശം നടത്തിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്. ആ ബോർഡിൻ്റെ പേര് താൻ പറയില്ല. ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷായുടെ ഓഫിസിൽ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് അനൂപിൻറെ പരാതി.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും ഇതേ വേദിയിൽ വെച്ച് വഖഫ് വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. 18-ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്റെതാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *