Your Image Description Your Image Description

കണ്ണൂർ: ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയ പാർട്ടി നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചുള്ള തന്റെ പ്രതികരണമെന്ന നിലയിൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തന്റെ അഭിപ്രായമല്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണം അറിയിച്ച് സിപിഎം നേതാവ് പിപി ദിവ്യ. ഇത്തരമൊരു പ്രതികരണം താൻ നടത്തിയിട്ടില്ലെന്നും ദിവ്യ അറിയിച്ചു.

‘മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ 4 ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും.എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു. ദിവ്യ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *