Your Image Description Your Image Description

കണ്ണൂർ: ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഖമുണ്ടെന്ന് അവർ ജയിലിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഉദ്യോഗസ്ഥരോട് സദുദ്ദേശപരമായി മാത്രമാണ് സംസാരിക്കാറുള്ളത്. നിയമത്തിൽ വിശ്വസിക്കുന്നു. നവീൻ ബാബുവിൻ്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിക്കുന്നു. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *