Your Image Description Your Image Description

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി പാലക്കാട് മുൻ ജില്ല വൈസ് പ്രസിഡൻ്റ് കെ.പി. മണികണ്ഠൻ പാർട്ടി വിട്ടു. 2001ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച കെ.പി. മണികണ്ഠനാണ് അംഗത്വം പുതുക്കാതെ ബി.ജെ.പി വിട്ടത്.പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നു. കർഷകമോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണ‌കുമാർ റീത്ത് വെക്കാൻപോലും തയാറായില്ല.

നിരവധി കൊള്ളരുതായ്‌മകൾ നടക്കുന്ന ഈ പാർട്ടിയിൽ തുടരാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിക്കുന്നുണ്ട്. പ്രവർത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കളെന്നും മണികണ്ഠൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *