Your Image Description Your Image Description

കോട്ടയം: നവംബർ മൂന്നിനു മാറനല്ലൂർ മലവിള പാലത്തിനു സമീപം വിവേക് എന്ന യുവാവു സഞ്ചരിച്ച ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ പിന്നാലെ ഒരു ബൈക്കും കാറും ഓട്ടോറിക്ഷയും സ്ഥലത്തെത്തിയിരുന്നു. വൈകാതെ പോലീസും സംഭവ സ്ഥലത്തെത്തി അരമണിക്കൂറോളം വൈകിയാണ് ആംബുലൻസ് സ്ഥലത്ത് എത്തുന്നത്. പിന്നാലെ യുവാവിനെ കണ്ടല ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടസ്ഥലത്തു നിരവധിയാളുകൾ എത്തിയെങ്കിലും ആരും വിവേകിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കിയില്ലെന്ന ആരോപണമാണ് ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടലിനെ കുറിച്ച് ആക്ഷേപങ്ങൾ ഉയരുന്നത്.

എയർപോർട്ട് ദുരന്തത്തിലും വയനാട് ദുരത്തിലുമൊക്കെ രക്ഷാപ്രവർത്തനം നടത്തി നാട് മാതൃക കാട്ടുമ്പോഴാണു ചില കോണുകളിൽ നിന്നു നാടിന് അപമാനമായ വാർത്തകൾ പുറത്തു വരുന്നത്.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ എയർഫോഴ്സ് പൈലറ്റുമാർ ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണു അതേ നാട്ടിൽ രക്ഷിക്കാൻ ആളില്ലാതെ യുവാവു റോഡിൽ കിടന്നു ചോരവാർത്തു മരിച്ചത്.ദേശീയ മാധ്യമങ്ങൾ വരെ ഈ അപകടം പ്രാധാന്യത്തോടെ വാർത്തയാക്കുകയും ചെയ്തു. യുവാവിൻ്റെ മരണത്തിൽ വീഴ്‌ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിച്ചു നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

അപകടത്തിൽ പരിക്കേൽക്കുന്നവരെ രക്ഷിക്കാൻ മടിക്കുന്ന മലയാളി സമൂഹത്തിനു സമൂഹത്തിനു മുന്നിലേക്കു വെക്കുന്ന ചോദ്യമാണിത്.പണ്ടു അപകടത്തിൽപ്പെട്ടവരെ സഹായിച്ചതിനെ തുടർന്നു വർഷങ്ങളോളം കോടതി കയറി നടക്കുന്ന അവസ്ഥയുണ്ടായിരന്നു. പക്ഷേ, കാലം മാറിയതോടെ ഈ അവസ്ഥയ്ക്കും ഏറ്റെക്കുറേ പരിഹാരമായി. ഇന്ന് ഒരു ദുരന്തമുണ്ടായാൽ നാട് ഒന്നാകെ സ്വന്തം സുരക്ഷ മറന്നു രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന മലയാളിയേയാണു നാം കാണുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *