Your Image Description Your Image Description

പാലക്കാട്: കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പാലക്കാട് വോട്ടെടുപ്പ് തീയതി മാറ്റിയത്. കൽപാത്തി രഥോൽസവം നടക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. നവംബർ 13മുതൽ 16 വരെയാണ് കൽപാത്തി രഥോൽസവം നടക്കുന്നത്. 13നാണ് ഉൽസവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക. അതിനാൽ കൽപാത്തിയിലെ ജനങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള പ്രയാസം നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു. അത് പരിഗണിച്ചാണ് പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *