Your Image Description Your Image Description

കോട്ടയം: ശനിയാഴ്‌ച രാവിലെ 10 മണിയോടെ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശേരിക്ക് സമീപമാണ് പാറക്കല്ല് ഉരുണ്ടുവീണത്. ഈ സമയം റോഡിൽ വലിയ തിരക്ക് ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മുകൾ വശത്തുള്ള വലരി തോട്ടിലൂടെ ഉരുണ്ടെത്തിയ കല്ലാണ് റോഡിലേക്ക് വീണതെന്നാണ് വിവരം. തുടർന്ന് ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പിന്നീട് പാറക്കല്ല് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *