Your Image Description Your Image Description

ഹമിർപുർ: പിറന്ന് ഏഴ് ദിവസം പ്രായമാവുന്നതിന് മുമ്പെ മാതാപിതാക്കൾ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ ആൺകുഞ്ഞ് കുഞ്ഞിന് ഒടുവിൽ അതിജീവനം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഉത്തർപ്രദേശിലെ ഹമിർപുരിലാണ് സംഭവമുണ്ടായത്. വലിച്ചെറിഞ്ഞപ്പോൾ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് അമ്പതോളം പരിക്കുകളുണ്ടായിരുന്നു.ഒരു മൃഗത്തിന്റ കടിയേൽക്കുകയും ചെയ്തിരുന്നു.കാൺപുരിലെ ലജ്പത് റായ് ആശുപത്രിയിലായിരുന്നു കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് കണ്ടെത്തിയതിനാൽ കുഞ്ഞിന് കൃഷ്ണ എന്നാണ് പേരിട്ടത്. രണ്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.വേദന കൊണ്ട് കരയുമ്പോൾ അവനായി നഴ്‌സുമാർ താരാട്ടുപ്പാട്ടുകൾ പാടി. നന്നായി ശ്രുശ്രൂക്ഷിച്ചു. പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞ് ഭാഗ്യവശാലാണ് മരത്തിൽ കുടുങ്ങിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒക്ടോബർ 24- ന് പോലീസിന്റെയും ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതരുടെയും പക്കൽ ആശുപത്രി ജീവനക്കാർ കുഞ്ഞിനെ കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *