Your Image Description Your Image Description

ഗസ സിറ്റി: ഗസ്സയിൽ 24 മണിക്കൂറിനിടെ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ 10ലേറെ ഇസ്രായേൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. .മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്‌കൂളിൻ്റെ കവാടത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 10 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു. നുസൈറത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഷെല്ലാക്രമണം നടക്കുന്നുണ്ട്. തെക്കൻ ഗസ്സയിലെ ഖാൻ യുനിസിന് സമിപം അൽ മവാസിയിൽ വാഹനത്തിനുനേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.ലബനാനിലെ കിഴക്കൻ നഗരമായ ബാൽബെക്കിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

ലബനാനിലെ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണം വർധിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. 55 ആക്രമണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി മാർഗരറ്റ് ഹാരിസ് പറഞ്ഞു. യഥാർഥ സംഖ്യ ഇതിലും കൂടുതലായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,259 ആയി. 101,827 പേർക്ക് പരിക്കേറ്റു.അതേസമയം, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ്ലബനാനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സന്നദ്ധനാണെന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിജയത്തിനായാണ് അദ്ദേഹം കാത്തിരിക്കുന്നതെന്നും അതുവഴി തന്റെ ഇംഗിതം നടപ്പാക്കാൻ നെതന്യാഹുവിന് കഴിയുമെന്നും പശ്ചിമേഷ്യ വിദഗ്‌ധനായ അകീവ എൽദാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *