Your Image Description Your Image Description

പാലക്കാട്: മരണവക്കിലായ “മെഡിസെപ് ” നെ അടിയന്തിര ചികിൽസ നൽകി രക്ഷിച്ച് നന്നാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഇത് പൂർണ്ണമായും ഉപേക്ഷിച്ച് മെഡിക്കൽ റീഇമ്പേഴ്സസ്മെന്റ് പുന : സ്ഥാപിക്കണമെന്നും കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെപിഇഒ മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു.

നിലവിൽ മാസം അഞ്ഞൂറ് രൂപ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഈടാക്കുന്നതല്ലാതെ മെഡിസെപ് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണെന്നും സംസ്ഥാന സർക്കാർ ജീവനക്കാരേയും പെൻഷൻകാരേയും കബളിപ്പിക്കുകയാണെന്നും യോഗം ആരോപിച്ചു.ആറ് ഗഡു ഡി.എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കണം. നിലവിൽ പ്രഖ്യാപിച്ച ഡി.എകളുടെ മുൻകാല പ്രാബല്യം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. കരുണാകരൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജയകൃഷ്‌ണൻ സി, ജില്ലാ പ്രസിഡന്റ് മധു എസ്, സെക്രട്ടറി ലളിത സി, സംസ്ഥാന സമിതി അംഗങ്ങളായ ഷീബ ആർ, എ.അനൂപ്, ജില്ലാ ട്രഷറർ രമേഷ്‌കുമാർ. എം, ജില്ലാ വൈസ് പ്രസിഡൻ്റ് സനൽകുമാർ ആർ, ജോയിൻ്റ് സെക്രട്ടറി രവീന്ദ്രൻ കെ. പി, പ്രതാപ് കെ, കെ.പി.ഇ.ഒ മുൻ സംസ്ഥാന സെക്രട്ടറി പി.വി സഹദേവൻ, മുൻ ജില്ലാ സെക്രട്ടറി രാജശേഖർ കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *