Your Image Description Your Image Description

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുക.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ബുധനാഴ്ച മുതൽ തൂക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫിസ് അറിയിച്ചു.ഓണത്തിൻ്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *