Your Image Description Your Image Description

ബാലരാമപുരം: ട്രാഫിക് ബ്ലോക്കിനിടെ സ്‌കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ബസിൻ്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞുതകർത്ത വഴിമുക്ക് സ്വദേശികളായ അഫ്‌സൻ (20), രഞ്ജിത്ത് (20) എന്നിവരെയും പ്രായപൂർത്തിയാക്കാത്ത ഒരാളെയും ബാലരാമപുരം പോലീസ് പിടികൂടി.ബാലരാമപുരം ജങ്ഷന് സമീപം ബുധനാഴ്‌ച രാത്രി എട്ടിനാണ് സംഭവം. നെയ്യാറ്റിൻകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ച് പ്രതികൾ ബസിന് കുറുകെ ബൈക്ക് നിർത്തി തടഞ്ഞു.

ബസ് ഡ്രൈവറുമായി വാക്കുതർക്കത്തെത്തുടർന്ന് കരിങ്കല്ലുകൊണ്ട് ബസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. രാത്രിയോടെ ബാലരാമപുരം എസ്.എച്ച്.ഒ. ധർമജിത്ത്, എസ്.ഐ ജ്യോതി സുധാകർ, ഗ്രേഡ് എസ്.ഐ സതികുമാർ, സി.പി.ഒമാരായ രാജേഷ്, വിപിൻ, അനിൽ ചിക്കു, ജിതിൻ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം പ്രതി പ്രായപൂർത്തിയാകാത്തതിനാൽ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *