Your Image Description Your Image Description

മണ്ണാർക്കാട്: മണ്ണാർക്കാടിന് പുറമേ സബ് സ്റ്റേഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കുമരംപുത്തൂർ ഇലക്ട്രിക്കൽ സെക്ഷനും പുതിയപദ്ധ തി ഗുണകരമാകും. ഡിസംബറോടെ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.നിർദിഷ്മ 220 കെ.വി. സബ്സ്റ്റേഷൻ മണ്ണാർക്കാട് യാഥാർഥ്യമാകുന്നതോടെ വൈദ്യുതി പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരമാകുമെന്നാണ് അധികൃതർ നൽകുന്ന പ്രതീക്ഷ. ഇതിന് മുന്നോടിയായുള്ള താൽക്കാലിക പരിഹാരമെന്നോണമാണ് 10 മെഗാവാട്ട് ആമ്പിയറിൻ്റെ ട്രാൻസ്ഫോർമർ സബ്‌സ്‌റ്റേഷനിൽ സ്ഥാപി ക്കുന്നത്. പുതിയൊരു ട്രാൻസ്ഫോർമർ കൂടി സ്ഥാപിച്ച് മണ്ണാർക്കാട്ടെ വേനൽക്കാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വകുപ്പിൻ്റെ പദ്ധതി. കഴിഞ്ഞവേനലിൽ രുക്ഷമായ വൈദ്യുതി പ്രതിസ ന്ധിയാണ് നേരിട്ടത്. നെല്ലിപ്പുഴ ആണ്ടിപ്പാടത്തുള്ള 110 കെ.വി സബ്സ്റ്റേഷനിലാണ് 10 മെഗാവാട്ട് ആമ്പിയർ ശേഷിയുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. ഇതിൻ്റെ പ്രവൃത്തികൾ നടന്നുവരികയാണ്. രണ്ടു കോടിയോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്. കഴിഞ്ഞവേനലിൽ പാലക്കാട് ജില്ലയിൽ വൈദ്യുതി ഉപഭോഗം ഏറ്റവും കുതിച്ചുയർന്നത് മണ്ണാർക്കാടായിരുന്നു.ഓവർലോഡ് മൂലം സബ്‌സ്‌റ്റേഷനിലെ രണ്ട് ട്രാൻസ്ഫോർമറുകൾ തകരാറിലായി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് നാല് പവർ കേബിളുകൾ കത്തിനശിച്ചതിലൂടെ കെ.എസ്.ഇ.ബിക്ക് പത്ത് ലക്ഷ ത്തോളം രൂപയുടെ നഷ്ടവുമുണ്ടായി. ഇതേ തുടർന്നാണ് പുതിയ ട്രാൻസ്ഫോർമർ കൂടി സ്ഥാപിച്ചാണ് കെ.എസ്.ഇ.ബി പദ്ധതിയിട്ടത്.നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെ നഗരത്തിൽ ഏരിയൽ ബഞ്ച് കേബിൾ സ്ഥാപിക്കുന്നതിന് സമാന്തരമാ യാണ് സബ് ‌സ്റ്റേഷനിലും ട്രാൻസ്ഫോർമറിൻ്റെ ജോലികൾ നടക്കുന്നത്. പുതിയ ട്രാൻസ്ഫോർമറിൽനി ന്ന് 11 കെ.വിയുടെ മൂന്ന് അധിക ഫീഡറുകളാണ് പുറത്തേക്ക് കൊണ്ടുവരിക. ഇതിലൊന്ന് നഗരത്തില ള്ള ഏരിയൽ ബഞ്ച് കേബിളിലേക്കും, മറ്റു രണ്ടെണ്ണം കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി ഭാഗത്തേക്കും, ചങ്ങലിരി ഭാഗത്തേക്കുമുള്ള കവേർഡ് കണ്ടക്‌ടർ ശൃംഖലയുമായും ബന്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *