Your Image Description Your Image Description

കോഴിക്കോട്: കണ്ണൂർ-കാസർകോട് (കണ്ണൂർ), മലപ്പുറം-പാലക്കാട് (മലപ്പുറം), കോഴിക്കോട്- വയനാട് (കോഴിക്കോട്) എന്നിങ്ങനെ മൂന്ന് മേഖലകളിലായി നടക്കുന്ന രണ്ടാംഘട്ട മത്സരങ്ങൾക്ക് നവംബർ ഒന്നു മുതൽ തുടക്കമാകും.ആദ്യഘട്ട മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുത്ത 150 പേരെ ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ട മത്സരം. ഓരോ മേഖലയിലും 50 വീതം മത്സരാർഥികൾ പങ്കെടുക്കും.വിജയിക്ക് ‘ബിരിയാണി ദം സ്റ്റാർ’ പട്ടം സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടാ നെത്തും. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.കണ്ണൂർ മേഖല മത്സരം നവംബർ ഒന്നിന് ന്യൂ മാഹി ലോറൽ ഗാർഡൻ കൺവെൻഷൻ സെന്ററിലും രണ്ട ന് മലപ്പുറം മേഖല മത്സരം പെരിന്തൽമണ്ണ അയിഷ കോംപ്ലക്സിലും നടക്കും. മൂന്നിന് കോഴിക്കോട് കണ്ണങ്കണ്ടി ഇസ്റ്റോറിലാണ് കോഴിക്കോട് മത്സരം.കണ്ണൂരിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത്, മലപ്പുറത്ത് മഞ്ഞളാംകുഴി അലി എം.എൽ.എ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.പാചക രംഗത്തെ പ്രമുഖരായ വിനോദ് വടശ്ശേരി, റഷീദ് മുഹമ്മദ്, സന്ദീപ് ഒ ശിഹാബ് ചൊക്ലി, ഷമീം അഹ മ്മദ് എസ്.എ.പി, തസ്‌നി ബഷീർ, റാഫിയ സി.കെ, സമീറ മെഹബൂബ്, ശ്രുതി അജിത്ത് എന്നിവർ വിധി നി ർണയിക്കും.രണ്ടാംഘട്ട മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി നവംബർ 17ന് കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *