Your Image Description Your Image Description

പത്തനംതിട്ട: കൂടെ ജോലി ചെയ്‌തതിൻ്റെ കൂലി ചോദിച്ചതിലുള്ള വിരോധം കാരണം ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടുമൺ കല്ലുംമുകൾ കോളനിയിൽ കിഴക്കേ കല്ലുമുകളിൽ വീട്ടിൽ സോമരാജൻ (37)നെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 23ന് രാവിലെ 11 മണിക്ക് പ്രതിയുടെ വീട്ടിൽ വച്ചാണ് സംഭവം ഒപ്പം ജോലി ചെയ്‌തതിൻ്റെ വേതനം ചോദിച്ച് വീട്ടിലെത്തിയ കൊടുമൺ പുത്തൻ വിള മേലേതിൽ ശരത്തി (34) നെയാണ് പ്രകോപിതനായ സോമരാജൻ തലക്ക് അടിച്ചത്. ശരത് ഒഴിഞ്ഞുമാറിയതിനാൽ ഇടത് നെറ്റിക്ക് മുകളിലായിട്ടാണ് ഇരുമ്പ് കമ്പിയുടെ കഷ്ണം കൊണ്ടുള്ള അടി അടിയേറ്റത്.പരിക്ക് സാരമുള്ളതായതിനാൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച‌ വൈകീട്ട് കോടുമൺ ബിവറേജസ് ഷോപ്പിന് മുന്നിൽ നിന്നുമാണ് പ്രതിയെ കൊടുമൺ പോലി സ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്ത പ്പോൾ ഇയാൾ കുറ്റംസമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിന് പോലീസ് ഇൻസ്പെക്‌ടർ വിനോദ് നേത്യത്വം നൽകി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *