Your Image Description Your Image Description

ഏറ്റുമാനൂർ: തിങ്കളാഴ്ച‌ പുലർച്ചെ അടിച്ചിറയിൽ പുല്ലത്തിൽ രാജു.പി. ജോർജിൻ്റെ വീട്ടിലായിരുന്നു മോഷണം. സ്വർണാഭരണങ്ങളാണ് നഷ്ടമായത്. രാജുവും ഭാര്യ ഷേർളിയുമാണ് വീട്ടിൽ താമസിക്കുന്നത്.തിങ്കളാഴ്ച രാത്രി 11.30ന് ശേഷമാണ് രാജുവും ഭാര്യ ഷേർളിയും ഉറങ്ങാൻ കിടന്നത്. ചൊവാഴ്ച രാവിലെ ആറോടെ ഷേർളി ഉണർന്നപ്പോൾ മുറിയിൽ തുണികൾ അലങ്കോലമായി കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മോഷണ വിവരം അറിയുന്നത്.മുറിയിലുണ്ടായിരുന്ന രണ്ട് അലമാരയും കുത്തിത്തുറന്നു വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റുമുറികളിലെ അലമാരയും മേശയും തുറന്ന അവസ്ഥയിലായിരുന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ അടുക്കളയിൽ തുറന്നു കിടന്നിരുന്നു. പ്രധാനമുറിയിലെ ഈശോയുടെ രൂപത്തിനു മുന്നിലുണ്ടായിരുന്ന ബൾബ് ഊരിമാറ്റി അടുക്കളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിൻഭാഗത്തെ വർക്ക് ഏരിയയുടെ വാതിൽ തുറന്ന് അടുക്കളയിലേക്കുള്ള വാതിൽ തകർത്താണ് മോഷ്മാവ് അകത്തു പ്രവേശിച്ചത്. വീട്ടുകാർ വിവരമറിയിച്ചതുനസരിച്ച് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു പരിശോധനക്കെത്തിയ പൊലീസ് നായ് വീട്ടിൽ നിന്നു പിൻവാതിൽ വഴി ഇറങ്ങി ഓടി എം.സി റോഡിന് സമീപം വന്നുനിന്നു. അന്വേഷണം ഊർജിതമാക്കിയ തായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.ഏറ്റുമാനൂർ, ഗാന്ധിനഗർ, അടിച്ചിറ പ്രദേശങ്ങളിൽ മോഷ്ഠാക്കളുടെ ശല്യം വർധിച്ചിരിക്കുകയാണെന്നു നാ ട്ടുകാർക്കു പരാതിയുണ്ട്. അപരിചിതരായ നിരവധി പേരുടെ സാന്നിധ്യം രാത്രി, പകൽ ഭേദമെന്യേ പ്രദേശ ത്തുണ്ടെന്നും നാട്ടുകാർ പറയുന്നു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആ വശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *