Your Image Description Your Image Description

മണ്ണാർക്കാട്: .ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി ഉടമ സി.വി. റിഷാദ്, കുടും ബാംഗങ്ങൾ എന്നിവരാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിരുന്നത്. ചില ചെക്കുകേസുകളുമായി ബന്ധപ്പെട്ട റിഷാദിൻ്റെ കേസുകൾ ഉച്ചക്ക് പരിഗണിക്കാനിരിക്കെയാണ് ഇവർ കോടതിയിലുണ്ടെന്ന വിവരമറിഞ്ഞ് നിക്ഷേപകർ എത്തിയത്. വിവരമറിഞ്ഞ് പൊലീസുമെത്തി. നിക്ഷേപ തട്ടിപ്പി നിരയായവർ ബഹളംവെക്കുകയും ഇവരെ വളയുകയും ചെയ്തതോടെ പൊലീസ് ഇടപെട്ട് റിഷാദിനെ ജീപ്പിൽകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളെയും വിളിച്ചുവരുത്തി. സ്വകാര്യ ആശുപത്രി നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യമെടുക്കാനായി കോടതിയിലെത്തിയ ആശുപത്രി ഉടമക്കും ബന്ധുക്കൾക്കും നേരെ പ്രതിഷേധവുമായി നിക്ഷേപകർ. കേസുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങളായ ഷഹന, അലി എന്നിവരെ അറസ്റ്റുചെയ്തു. ഇവരുടെ വീടുകളിൽ സി.ഐയുടെ നേത്യത്വത്തിൽ പരിശോധന നടത്തി. എന്നാൽ രേഖകൾ കണ്ടെടുക്കാനായിട്ടില്ലെന്നാണ് അറിയുന്നത് നിക്ഷേപ തട്ടിപ്പുമാ യി ബന്ധപ്പെട്ട് 18 കേസുകളാണ് റിഷാദിൻ്റെ പേരിൽ മണ്ണാർക്കാട് സ്‌റ്റേഷനിലുള്ളത്. രണ്ട് കേസുകളിൽ അറസ്റ്റ് വാറന്റുള്ളതിനാലാണ് അറസ്റ്റുചെയ്‌തതെന്ന് സി.ഐ എം.ബി. രാജേഷ് പറഞ്ഞു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.വാഗ്ദാനം ചെയ്തത ചികിത്സ ആനുകൂല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നിക്ഷേപകർ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *